തിരുവനന്തപുരം: ബിജെപിയുടെ വിവിധ മോര്‍ച്ച ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. വി. മനു പ്രസാദ് (യുവമോര്‍ച്ച-തിരുവനന്തപുരം), നവ്യ ഹരിദാസ് (മഹിളാ മോര്‍ച്ച – കോഴിക്കോട്), ഷാജി രാഘവന്‍ (കിസാന്‍ മോര്‍ച്ച – പത്തനംതിട്ട), സുമിത് ജോര്‍ജ് (ന്യൂനപക്ഷ മോര്‍ച്ച – കോട്ടയം), മുകുന്ദന്‍ പള്ളിയറ ( എസ് ടി – വയനാട്), ഷാജുമോന്‍ വട്ടേക്കാട് (എസ് സി-തൃശൂര്‍), എം. പ്രേമന്‍ (ഒ ബി സി – മലപ്പുറം) എന്നിവരാണ് വിവിധ മോര്‍ച്ചകളുടെ സംസ്ഥാന അധ്യക്ഷന്മാര്‍.





