Kerala News

‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാൽ പിന്മാറുന്നു

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ഇനി മോഹൻലാൽ പ്രവർത്തിക്കില്ലെന്ന് സൂചന. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് താരത്തിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഭാരവാഹിത്വം തുടരാൻ താൽപര്യമില്ലെന്ന് മോഹൻലാൽ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചതായും സൂചന.

‘അമ്മ’യിലെ ചില നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ ചേർന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സംഘടന വലിയ സമ്മർദ്ദത്തിലാകുകയും നിലവിലെ ഭരണസമിതി രാജിവെക്കുകയും ചെയ്തിരുന്നു.

മുന്‍ ഭാരവാഹികളായ ജയൻ ചേർത്തലയും സുരേഷ് ഗോപിയും അടുത്ത ജനറൽബോഡി യോഗത്തിൽ പുതിയ ഭരണസമിതി തെരഞ്ഞെടുക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *