ഇസ്രായേലിന്റെ ശക്തമായ ആക്രമണം തുടരുന്നു; ടർക്കി വ്യോമപരിധിയിൽ ഇറാൻ മിസൈൽ നാറ്റോ വെടിവെച്ചു തകർത്തു
വാഷിംഗ്ടൺ: ഇറാനുമായി ബന്ധപ്പെട്ട സംഘർഷം ഉടൻ അവസാനിക്കാമെന്നു യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംന്പ് അവകാശപ്പെട്ടു. സൈനിക നീക്കങ്ങളിൽ അമേരിക്ക തന്റെ പ്രാരംഭ ടൈംലൈനിനെക്കാൾ വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ട്രംപ്, “ഞങ്ങൾ ഇതിനകം യുദ്ധത്തിൽ ജയിച്ചു. എന്നാൽ ഇനിയും മതിയായത്ര ജയിച്ചിട്ടില്ല,” എന്നായിരുന്നു പ്രതികരണം. ഇറാനിലെ പ്രധാന ലക്ഷ്യങ്ങൾ വേഗത്തിൽ തകർത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അവർ എല്ലാം എവിടെയാണെന്ന് ഞങ്ങൾക്ക് അറിയാം. വളരെ വേഗത്തിൽ അവരെ തകർക്കുകയാണ്. ഞങ്ങൾ ആദ്യമായി നിശ്ചയിച്ച സമയക്രമത്തെക്കാൾ വളരെ മുന്നിലാണ്,” ട്രംപ് പറഞ്ഞു.
ഇതിനിടെ, ഇസ്രയേൽ തിങ്കളാഴ്ച ഇറാന് നേരെ വ്യാപകമായ പുതിയ വ്യോമാക്രമണം ആരംഭിച്ചതോടെ സംഘർഷം കൂടുതൽ രൂക്ഷമായി.
മറ്റൊരു സംഭവത്തിൽ, നോർത്ത് അറ്റഅലാൻറിക് ട്രീറ്റീ ഓർഗനൈസേഷൻ (നാറ്റോ) സഖ്യരാജ്യങ്ങളുടെ വ്യോമപരിധിയിൽ പ്രവേശിച്ച ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ വെടിവെച്ച് തകർത്തതായി സ്ഥിരീകരിച്ചു. തുർക്കിയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാനിൽ നിന്ന് പുറപ്പെട്ട മിസൈൽ ടർക്കിയുടെ വ്യോമപരിധിയിൽ പ്രവേശിച്ചതോടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ വ്യോമ പ്രതിരോധ സംവിധാനം സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും മടിക്കാതെ സ്വീകരിക്കുമെന്നും ടർക്കി വ്യക്തമാക്കി. എന്നാൽ ടർക്കിയിലേക്ക് മിസൈൽ പ്രയോഗിച്ചിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.





