മധ്യ ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. വ്യവസായിക മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഫാക്ടറിക്കുള്ളില്‍ ജോലിയിലേര്‍പ്പെട്ടിരുന്നവരാണ് ആക്രമണത്തില്‍ മരണപ്പെട്ടതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നീല്‍ യുഎസ്-ഇസ്രയേല്‍ സൈന്യങ്ങളാണെന്ന് അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം ഇറാനു നേരെ ഉണ്ടായത്. ആക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 1,444 പേരെങ്കിലും കൊല്ലപ്പെടുകയും, 18,500 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം Read More…


