Kerala News

ബോബി ചെമ്മണൂറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ബോബി ചെമ്മണൂർ ഹൈക്കോടതിയെ സമീപിച്ചത്.

ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ വാദിക്കും. പരാതിക്കാരിയെ പിന്തുടർന്ന് അപമാനിച്ചതും, പൊതുപരിപാടിയിലോടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദം.

എന്നാൽ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നു ബോബി ചെമ്മണൂർ പറയുന്നു. മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി വിലയിരുത്തിയില്ലെന്നും ഹർജിയിൽ പറയുന്നു.

ഇതിനിടെ, നടി ഹണിറോസിന്റെ പരാതിയിൽ അറസ്റ്റു തടയണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി. ഹർജി ഈ മാസം 27 ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *