കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂർ ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ നിന്ന് മോചിതനാകാൻ സാധ്യതയുണ്ട്. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ പുറത്ത് വന്നെങ്കിലും ബോബി ചെമ്മണൂർ ജയിലിൽ നിന്ന് മോചിതനായിരുന്നില്ല.
ജാമ്യ ഉത്തരവുമായി അഭിഭാഷകർ ജയിലിൽ എത്തിയെങ്കിലും ബോബി സഹകരിക്കാൻ തയ്യാറായില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത തടവുകാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് ജയിലിൽ തുടരുകയാണെന്ന് ബോബി അഭിഭാഷകർക്ക് അറിയിച്ചു.
മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള നാടകമാണിതെന്ന് അധികൃതർ വിലയിരുത്തുന്നു. ബോബി ഇന്നും ജയിലിൽ തുടരുകയാണെങ്കിൽ ജയിൽ മേധാവിക്ക് റിപ്പോർട്ട് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രോസിക്യൂഷൻ ഇതിനെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കാനാണ് സാധ്യത.





