മലയാള സിനിമയിൽ പുതിയൊരു ചലനം! പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ, സംവിധായകരായ ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കുകയാണ്. സംഘടനയുടെ ലക്ഷ്യം സിനിമാ തൊഴിലാളികളുടെ ശാക്തീകരണവും, പുതിയ സിനിമ സംസ്‌കാരത്തിന്റെ വികസനവുമാണ്.
ഈ സംഘടന, പിന്നണി പ്രവർത്തകരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ സമത്വം, സഹകരണം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളാണ് നടത്തുക. ഫെഫ്കയിൽ നിന്ന് രാജിവെച്ച ആഷിക് അബുവും കൂട്ടരും പുതിയ സംഘടനയുടെ തലപ്പത്ത് എത്തുന്നതും ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനു ശേഷമുള്ള അവരുടെ ശക്തമായ നിലപാടുകളും ശ്രദ്ധേയമാണ്.





