India Kerala News Politics

അസമിലും പുതുച്ചേരിയിലും പോളിങ് കുതിപ്പ്


അസം, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു. പുതുച്ചേരിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം 86.92. അസമില്‍ 84.42 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കേരളത്തില്‍ 75.01 ശതമാനമാണ് പോളിങ്. അസമിലെ 126 നിയമസഭ മണ്ഡലങ്ങളില്‍ നിന്നാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് 84.42 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയത്.

അസമില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളിലാണ്.

കേരളത്തില്‍ വോട്ടിംഗ് വൈകുന്നേരം 6 മണി കഴിഞ്ഞും നടന്നു. വോട്ട് രേഖപ്പെടുത്താന്‍ 6 മണിവരെയാണ് സമയം നല്‍കിയിട്ടുള്ളതെങ്കിലും ജനങ്ങളുടെ നീണ്ട നിര തന്നെ പലയിടങ്ങളിലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *