Kerala News Politics

ഇടതു കൈവിരലില്‍ മുറിവായ യുവതിക്ക് വോട്ട് നിഷേധിച്ചു; കാത്തിരിപ്പിനൊടുവില്‍ വോട്ട് ചെയ്തു


തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ അക്ഷയയെ കൈ വിരലില്‍ മുറിവ് പറ്റിയതിനെ തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിച്ചു. കൂര്‍ക്കഞ്ചേരി ബോതാനന്ദ സ്‌കൂളിലാണ് സംഭവം നടന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വന്നതോടെ മണിക്കൂറുകള്‍ക്ക് ശേഷം അക്ഷയയെ വോട്ട് ചെയ്യാന്‍ സമ്മതിച്ചു.

ഉച്ചക്ക് ഒരു മണിയോടു കൂടിയാണ് യുവതി വോട്ട് ചെയ്യാനെത്തിയത്. കൈവിരലില്‍ സ്റ്റിച്ചിട്ടിരുന്നു. ഈ വിരലിലാണ് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. വിരല്‍ കെട്ടിവെച്ചതു കൊണ്ട് മഷി പുരട്ടാനാകില്ലെന്ന് പറഞ്ഞാണ് പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിച്ചത്. മുറിവ് കെട്ടഴിച്ച് കാണിക്കണമെന്നും പ്രിസൈഡിങ് ഓഫീസര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും വോട്ട് രേഖപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. പിന്നീട് വൈകീട്ട് ആറ് മണിയോടെ അക്ഷയയെ വോട്ട് ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *