ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനികളായ ലോകമാന്യ ബാലഗംഗാധര തിലകിൻ്റെയും ചന്ദ്രശേഖർ ആസാദിൻ്റെയും ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
ലോകമാന്യ തിലക് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ മഹത്തായ നേതാവായിരുന്നുവെന്നും ദേശീയബോധം ജനങ്ങളിൽ ഉണർത്തി തലമുറകളെ രാജ്യസേവനത്തിനായി പ്രചോദിപ്പിച്ച വ്യക്തിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തെ ജനകീയമാക്കുന്നതിനും സാഹോദര്യബോധം വളർത്തുന്നതിനും അദ്ദേഹം നൽകിയ സംഭാവനകളും ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു. തിലകിൻ്റെ രചനകൾ ജനങ്ങളിൽ ആത്മവിശ്വാസവും അഭിമാനബോധവും വളർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രശേഖർ ആസാദിനും പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ആസാദിൻ്രെ നിർഭയമായ ധൈര്യത്തിനും അചഞ്ചലമായ ദേശസ്നേഹത്തിനും അഭിമാനകരമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസേവനത്തിനായി അനേകം യുവാക്കളെ പ്രചോദിപ്പിച്ച അദ്ദേഹത്തിൻ്റെ ദൃഢനിശ്ചയം ഇന്നും തലമുറകൾക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇരുനേതാക്കളുടെയും ജന്മവാർഷികത്തോടനുബന്ധിച്ച് എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി ആദരാഞ്ജലി സന്ദേശം പങ്കുവെച്ചത്.





