തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള തുടർച്ചയായ അവഗണനയ്‌ക്കെതിരെ കേരള നിയമസഭ ശക്തമായ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചു. വര്‍ഷങ്ങളായി കേരളം ഉന്നയിച്ച ന്യായയുക്തവും അനിവാര്യവുമായ ആവശ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ യാതൊരു പരിഗണനയും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത് ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെ തുറന്നുവെച്ച അവഹേളനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ് സ്ഥാപനം ഇന്നും യാഥാര്‍ഥ്യമാകാത്തതില്‍ മുഖ്യമന്ത്രി കടുത്ത വിമര്‍ശനം ഉന്നയിച്ചു. ആവശ്യമായ ഭൂമി കണ്ടെത്തുകയും ഏറ്റെടുക്കുന്നതിനുള്ള എല്ലാ Read More…
Tag: union budget
കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: നാളെ സിപിഎം കരിദിനം ആചരിക്കും
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചു എന്നാരോപിച്ച് സിപിഎം നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഎം നേതൃത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച 29 ആവശ്യങ്ങളില്‍ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസന ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളിലും കേരളത്തെ തഴഞ്ഞു. ഉള്‍നാടന്‍ ജലഗതാഗത പദ്ധതി, സര്‍വ്വകലാശാലകള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പ്രഖ്യാപനങ്ങളിലും കേരളമില്ല. ഇന്ത്യയുടെ ഭൂപടത്തില്‍ Read More…
കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍
ന്യൂഡല്‍ഹി: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് അനുസരിച്ച് വിമാന ഭാഗങ്ങള്‍, മൈക്രോവേവ് ഉല്‍പ്പനങ്ങള്‍, ഇലക്ട്രോണിക് വാഹന ഭാഗങ്ങള്‍, സോളാര്‍ പാനല്‍ എന്നിവയ്ക്ക് വില കുറയും. ഇതിന്റെ നികുതി കുറച്ചതോടെയാണ് വില കുറയാനുള്ള സാഹചര്യം ഒരുങ്ങിയത്. പ്രമേഹ, കാന്‍സര്‍ രോഗികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ബജറ്റ്. ഈ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും. ഇതിന് പുറമെ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റുകള്‍ എന്നിവയ്ക്കും വില കുറയും. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന, ഇറക്കുമതി ചെയ്യുന്ന ചില Read More…
കേന്ദ്ര ബജറ്റ് കേരളത്തിന് വികസനവാതിൽ തുറക്കുന്നു; ആരോഗ്യം മുതൽ ടൂറിസം വരെ വലിയ നേട്ടങ്ങൾ – കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട നിരവധി പദ്ധതികളുമായി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യ, വ്യവസായ, അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ, ടൂറിസം, കൃഷി, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ കേരളത്തിന് ഗുണകരമായ പ്രഖ്യാപനങ്ങളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ–ബയോ ഫാർമ മേഖലയ്ക്ക് പുതുശക്തി:‘ബയോ ഫാർമ ശക്തി’ പദ്ധതിയിലൂടെ ആയുർവേദത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. Read More…
കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ; ഇത്തവണയും അതിവേഗ റെയിലും എയിംസും ഇല്ല
കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് കടുത്ത നിരാശയുണ്ടാക്കിയതായി വ്യവസായ മന്ത്രി പി. രാജീവ് പ്രതികരിച്ചു. രാജ്യത്ത് ആദ്യമായി അതിവേഗ റെയിൽ പദ്ധതി മുന്നോട്ടുവച്ച സംസ്ഥാനമായ കേരളത്തെ ബജറ്റിൽ പൂർണമായി അവഗണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ പദ്ധതികളിൽ കേരളത്തെ ഉൾപ്പെടുത്താതിരുന്നത് വ്യക്തമായ വിവേചനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അതിനൊപ്പം, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് (AIIMS) പ്രഖ്യാപനവും ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയില്ല. തുടർച്ചയായി വീണ്ടും കേരളത്തിന് എയിംസ് ലഭിക്കാതിരുന്നത് ആരോഗ്യരംഗത്ത് സംസ്ഥാനത്തിന് Read More…
ധാതു ഖനന ഇടനാഴി: കേരളത്തിന് നേട്ടം; നിർമല സീതാരാമന്റെ ഒൻപതാമത് ബജറ്റ് ‘ചരിത്രപരം’
കേരളത്തിനും ഒഡിഷയ്ക്കും അടക്കം കടലോര മേഖലകളിൽ സമ്പന്നമായി നിലനിൽക്കുന്ന ധാതുസമ്പത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി ധാതു ഖനന ഇടനാഴി സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഇതിലൂടെ ധാതുക്കളുടെ ഇറക്കുമതി കുറയ്ക്കുകയും ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന് വ്യവസായ-തൊഴിൽ മേഖലകളിൽ ഇത് ഗണ്യമായ പ്രയോജനങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. ഇത് നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ഒൻപതാമത് കേന്ദ്ര ബജറ്റാണ്. ഇന്ത്യ വളർച്ചയുടെ പാതയിൽ:ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലും ഇന്ത്യ Read More…
കേന്ദ്ര ഗവൺമെന്റിന്റെ സമ്പൂർണ്ണ വാർഷിക ബഡ്ജറ്റിനെതിരെ CITU, KSKTU, AlKS സംയുക്ത സമരസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
ഇരിങ്ങാലക്കുട: കേന്ദ്ര ഗവൺമെന്റിന്റെ 2025 – 26 ലെ സമ്പൂർണ്ണ വാർഷിക ബഡ്ജറ്റ് കർഷക ദ്രോഹ – തൊഴിലാളി ദ്രോഹ – ജനവിരുദ്ധ ബഡ്ജറ്റിനെതിരെCITU, KSKTU, AlKS സംയുക്ത സമരസമിതി വേളൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും KSKTU വേളൂക്കര വെസ്റ്റ് സെക്രട്ടറി എ.ടി.ശശിയുടെ അദ്ധ്യക്ഷതയിൽ AlKS ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. CPI (M) വേളൂക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. വിനയൻ, AlKS വേളൂക്കര ഈസ്റ്റ് സെക്രട്ടറി കെ.ബി. Read More…








