India News

ജിഎസ്ടി വരുമാനത്തില്‍ വര്‍ധന, സെപ്തംബറില്‍ 1.89 ലക്ഷം കോടി

ന്യൂഡല്‍ഹി: രാജ്യത്തെ നികുതി വരുമാനത്തില്‍ വന്‍ വളര്‍ച്ച. നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി വരുമാന വര്‍ധനവാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. 1.89 ലക്ഷം കോടി രൂപയാണ് സെപ്റ്റംബറിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.1 ശതമാനം വര്‍ധനവാണ് കണക്കുകള്‍ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഒന്‍പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം 1.8 ലക്ഷം കോടി രൂപയുടെ മുകളില്‍ തുടരുന്നത്. രാജ്യത്തെ ചരക്ക് സേവന നികുതി സ്ലാബുകള്‍ പുനര്‍നിശ്ചയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പോലും നികുതി വരുമാനത്തെ ബാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി വെട്ടിക്കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് Read More…

Business India News

പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍; ഇനി വിലക്കുറവിന്റെ കാലം

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം പ്രാബല്യത്തില്‍. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ബിസ്‌കറ്റിനും സോപ്പിനും നെയ്യിനും വെണ്ണയ്ക്കും മുതല്‍ കാറുകള്‍ക്ക് വരെ Read More…

Kerala News

ജിഎസ്ടി നിരക്കിലെ കുറവ് ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കും; കമ്പനികള്‍ വില കൂട്ടരുതെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയുമ്പോള്‍ കമ്പനികള്‍ വിലകൂട്ടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജിഎസ്ടി നികുതി പരിഷ്‌കരണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. 30 മുതല്‍ 35 രൂപവരെ വിലകൂട്ടാന്‍ സിമന്റ് കമ്പനികള്‍ നേരത്തെ നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ 28 ശതമാനം സ്ലാബില്‍ നിന്ന് 18 ശതമാനം ആകുമ്പോള്‍ ഒരു ചാക്ക് സിമന്റിന് ഏകദേശം 30 രൂപ കുറയും. യഥാര്‍ത്ഥത്തില്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചത് ആര്‍ക്ക് സഹായമാകുന്നു എന്നതാണ് പ്രശ്‌നം. നികുതിയിലുണ്ടാകുന്ന Read More…

India News

വില കുറയും, ജിഎസ്ടിയില്‍ ഇനി രണ്ട് സ്ലാബുകള്‍ മാത്രം; 22 മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതിയില്‍ ഇനി രണ്ട് സ്ലാബുകള്‍ മാത്രം. നികുതി നിരക്ക് പരിഷ്‌കരണത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം. നിലവിലുള്ള നാല് സ്ലാബുകള്‍ രണ്ടായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ പരോക്ഷ നികുതി സമ്പ്രദായത്തില്‍ നിര്‍ണായക മാറ്റം കൊണ്ടുവരുന്നത്. നികുതിയിലെ 12, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കി, 5, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കി. ഇന്ത്യന്‍ മധ്യവര്‍ഗ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന മാറ്റം ആയാണ് പരിഷ്‌കരണം വിലയിരുത്തുന്നത്. പുതുക്കിയ നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ നിലവില്‍ വരും. Read More…

India News

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: നിരവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷകള്‍ക്കിടെ, ജിഎസ്ടി സ്ലാബുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസമായി നടക്കുന്ന യോഗത്തില്‍ നിലവിലെ 5%, 12%, 18%, 28% എന്നി നികുതി സ്ലാബുകള്‍ക്ക് പകരം 5%, 18% എന്നിങ്ങനെ രണ്ടു സ്ലാബുകള്‍ മാത്രമായി നികുതി പരിഷ്‌കരിക്കണമെന്ന മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ യോഗം പരിഗണിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തിന് അധ്യക്ഷത വഹിക്കും. ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുടെ ജി എസ് Read More…

Business India News

12% ജിഎസ്ടി സ്ലാബ് ഒഴിവാക്കുന്നത് പരിഗണനയില്‍; സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് അമിത് ഷാ

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമവായങ്ങള്‍ ഉണ്ടാക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. ചരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ 12 ശതമാനം സ്ലാബ് ഒഴിവാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് നിലവില്‍ 12 ശതമാനത്തിന്റെ ജിഎസ്ടി പരിധിയില്‍ വരുന്നത്. ഇതില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദായ നികുതി ഇളവ് വരുത്തിയതിന് സമാനമായ രീതിയില്‍ ഇളവ് വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 12 ശതമാനത്തിന്റെ പരിധിയിലുള്ള ചരക്കുകള്‍ അഞ്ച്, പതിനെട്ട് സ്ലാബുകളിലേക്ക് മാറ്റാനാണ് Read More…

Kerala News

പത്മനാഭസ്വാമി ക്ഷേത്രത്തിന് 1.57 കോടി ജിഎസ്ടി കുടിശ്ശിക നോട്ടീസ്; 100% പിഴയും 18% പിഴപ്പലിശയും നേരിടേണ്ടി വരും

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് 1.57 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക അടയ്ക്കാൻ കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു. കഴിഞ്ഞ ഏഴ് വർഷത്തെ നികുതി കുടിശ്ശികയാണ് ഇത്, ജിഎസ്ടിയിൽ ഇളവുണ്ടെന്ന ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് ഈ നോട്ടീസ്. ക്ഷേത്രത്തിന്റെ വാടക വരുമാനം, ഭക്തർക്ക് വസ്ത്ര വിതരണം, ചിത്ര-ശിൽപ വിൽപ്പന, ആന വാടക അടക്കം മൂലധനത്താൽ രൂപപ്പെടുന്ന വരുമാനത്തിൽ ജിഎസ്ടി അടയ്ക്കാത്തതാണ് നോട്ടീസിന് കാരണമെന്ന് വകുപ്പ് അറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധനയും Read More…