Kerala News

9531 കോടി നഷ്ടപരിഹാരം: ഇത്രയും തുക താങ്ങാനാവില്ലെന്ന് എംഎസ്‌സി കപ്പല്‍ കമ്പനി; എത്ര നല്‍കാമെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കേരള തീരത്ത് ഉണ്ടായ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 9531 കോടി രൂപയുടെ നഷ്ടപരിഹാരം കെട്ടിവെയ്ക്കാനാകില്ലെന്ന നിലപാട് എംഎസ്‌സി കപ്പല്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു. തങ്ങളുടെ ശേഷിക്ക് അതീതമായ തുകയാണിത് എന്ന് കമ്പനിയുടെ വാദം. സംസ്ഥാന സര്‍ക്കാര്‍ നൽകിയ അഡിമിറാലിറ്റി ഹര്‍ജിയില്‍, കടലിലെ പാരിസ്ഥിതിക നാശം, തീരദേശ മേഖലയ്ക്ക് സംഭവിച്ച ബാധകള്‍, മത്സ്യ തൊഴിലാളികളുടെ ദുരിതം, സമുദ്രജീവജാലത്തിന് സംഭവിച്ച ദോഷം തുടങ്ങി നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എത്ര തുക കെട്ടിവെക്കാനാകുമെന്ന് Read More…

Kerala News

കേരള തീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം; 50-ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

കൊച്ചി: കൊളംബോയില്‍ നിന്ന് മുംബൈയിലേക്കു പോവുകയായിരുന്ന സിംഗപ്പൂര്‍ ആസ്ഥാനമായ വാന്‍ഹായ് 503 (WAN HAI 503) എന്ന ചരക്ക് കപ്പലില്‍ ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ തീരത്ത്, ബേപ്പൂര്‍-അഴീക്കല്‍ തീരങ്ങള്‍ക്കിടയില്‍, അന്താരാഷ്ട്ര കപ്പല്‍ ചാലിയില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറിയുള്ള സ്ഥലത്താണ് അപകടം സംഭവിച്ചത്. കപ്പലില്‍ 40-ഓളം ജീവനക്കാരുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ്, നേവി Read More…