വർഷങ്ങളായി കേരളത്തെ അലട്ടിപ്പോന്ന മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് ഇനി വിരാമമാകും. കേന്ദ്ര ജല കമ്മീഷൻ ഡാമിൽ വിശദമായ സുരക്ഷാ പരിശോധന നടത്താൻ അനുമതി നൽകിയിരിക്കുന്നു. തമിഴ്‌നാട് സർക്കാർ ഡാം സുരക്ഷിതമാണെന്ന് വാദിച്ചെങ്കിലും കേന്ദ്രം കേരളത്തിന്റെ ആവശ്യം അംഗീകരിച്ചത് പ്രധാനമാണ്. വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തങ്ങൾ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് വീണ്ടും ജീവൻ നൽകിയിരുന്നുസർക്കാർ പുതിയ ഡാം നിർമാണത്തിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം തമിഴ്‌നാടിന് അർഹതപ്പെട്ട ജലം നൽകുന്നതിനുള്ള ഉടമ്പടിയിൽ നിന്നും പിന്നോട്ടുപോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഈ തീരുമാനത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
