കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന് കല്ലിട്ടിട്ട് ഇന്ന് 137 വർഷം പൂർത്തിയാകുന്നു. 1887 സെപ്റ്റംബർ 21-നാണ് ബ്രിട്ടീഷ് മിലിട്ടറി എഞ്ചിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ നേതൃത്വത്തിൽ അണക്കെട്ടിന്റെ നിർമാണം ആരംഭിച്ചത്. 1886 ഒക്ടോബർ 29-ന് തിരുവിതാംകൂർ നാട്ടുരാജ്യവും മദ്രാസ് പ്രസിഡൻസിയും കരാറിൽ ഒപ്പുവച്ചു. 50 വർഷമാണ് അണക്കെട്ടിന് നിശ്ചയിച്ച ആയുസ്സ്, പക്ഷേ കാലവും വൈവിധ്യങ്ങളും അതിനെ നശിപ്പിച്ചില്ല. ബ്രിട്ടീഷ് സർക്കാർ ആദ്യം പദ്ധതിയെ എതിർത്തെങ്കിലും, പിന്നീട് ജോൺ പെന്നിക്വിക്കിന് പിന്തുണ നൽകി.
Tag: mullaperiyar dam
13 വർഷത്തെ കാത്തിരിപ്പിന് വിരാമം: മുല്ലപ്പെരിയാർ ഡാം പരിശോധനയ്ക്ക് അനുമതി
വർഷങ്ങളായി കേരളത്തെ അലട്ടിപ്പോന്ന മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് ഇനി വിരാമമാകും. കേന്ദ്ര ജല കമ്മീഷൻ ഡാമിൽ വിശദമായ സുരക്ഷാ പരിശോധന നടത്താൻ അനുമതി നൽകിയിരിക്കുന്നു. തമിഴ്‌നാട് സർക്കാർ ഡാം സുരക്ഷിതമാണെന്ന് വാദിച്ചെങ്കിലും കേന്ദ്രം കേരളത്തിന്റെ ആവശ്യം അംഗീകരിച്ചത് പ്രധാനമാണ്. വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തങ്ങൾ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് വീണ്ടും ജീവൻ നൽകിയിരുന്നുസർക്കാർ പുതിയ ഡാം നിർമാണത്തിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം തമിഴ്‌നാടിന് അർഹതപ്പെട്ട ജലം നൽകുന്നതിനുള്ള ഉടമ്പടിയിൽ നിന്നും പിന്നോട്ടുപോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഈ തീരുമാനത്തിലൂടെ Read More…