സംസ്ഥാനത്ത് ചൂട് കൂടുന്നു. അതെസമയം ആശ്വാസമായി നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ ഉണ്ടാകുമെന്ന് അറിയിച്ചത്. അതെസമയം പല സ്ഥലങ്ങളിലും ഉഷ്ണ തരംഗത്തിന് സമാനമായ തോതിലാണ് ചൂട് അനുഭവപ്പെടുന്നക്. 12 ജില്ലകളിലായി ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കി. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് അറിയുന്നത്. രണ്ട് ദിവസം കൂടി ഇതേ തോതില്‍ ചൂട് ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു
വയനാട്ടിലും ഇടുക്കിയിലും ഒഴികെ മറ്റ് സ്ഥലങ്ങളിലെല്ലാം പകല്‍ 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില.





