Kerala News

അതിശക്തമായ മഴ: കണ്ണൂരും കാസർഗോഡും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർഗോഡുമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. സുരക്ഷ മുൻനിർത്തി ഈ ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധിയും പ്രഖ്യാപിച്ചു.

ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ഉണ്ട്. ആലപ്പുഴ മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്.

മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളത്തിന്റെ തീരം വരെ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയാണ് ഇപ്പോൾ മഴക്ക് കാരണമായത്. ശനിയാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. വേഗതയേറിയ അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *