Culture Kerala News

അഷ്ടപദി സംഗീതോത്സവം: സെമിനാർ നാളെ

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 18 ശനിയാഴ്ച ക്ഷേത്രം തെക്കേ നട ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായ സെമിനാർ നാളെ ( ഏപ്രിൽ 17, വെള്ളിയാഴ്ച) രാവിലെ 9 ന് നാരായണീയം ഹാളിൽ നടക്കും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിക്കും.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ അസോ. പ്രൊഫസർ ഡോ.സി.കെ. ജയന്തി പ്രബന്ധം അവതരിപ്പിക്കും. പ്രേമഭക്തിയും ഗീതി കാവ്യപ്രസ്ഥാനവും എന്നതാണ് വിഷയം. തുടർന്ന് സോപാന സംഗീത കലാകാരൻ ഞെരളത്ത് ശ്രീരാമദാസ് ഗീതഗോവിന്ദത്തിലെ രാഗതാള സങ്കല്പനങ്ങൾ എന്ന വിഷയം അവതരിപ്പിക്കും. ദേവസ്വം വൈദിക-സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി സെമിനാറിൽ മോഡറേറ്ററാകും.

Leave a Reply

Your email address will not be published. Required fields are marked *