India International News Sports

ഐസിസിയിലേക്ക് ജയ് ഷാ: ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും

മുംബൈ: ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചെയർമാനാകാൻ പോകുന്നതായി റിപ്പോർട്ടുകൾ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഏകപക്ഷീയമായി ജയ് ഷാ ചെയർമാൻ സ്ഥാനം ഏറ്റെടുക്കും എന്നാണ് സൂചന.

നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലേ മൂന്നാം ടേമിൽ തുടരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. നവംബറിലാണ് ഐസിസി ചെയർമാന്റെ തെരഞ്ഞെടുപ്പ്. ഈ പുതിയ ചുമതല ഏറ്റെടുക്കുന്നതോടെ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്തുനിന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവയ്ക്കും.

ജയ് ഷായ്ക്ക് ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ബോർഡുകളുടെ പിന്തുണയുണ്ട്. അദ്ദേഹം ഐസിസി ചെയർമാനായാൽ ജഗ്മോഹൻ ദാൽമിയ, ശരത് പവാർ എന്നിവർക്ക് ശേഷം ഐസിസി തലപ്പത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാകും.

ഐസിസി നിയമപ്രകാരം, ചെയർമാൻ സ്ഥാനത്തേക്ക് ഒരു പേര് മാത്രമേ ലഭിച്ചാൽ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. എന്നാൽ, ഒന്നിൽ കൂടുതൽ പേർ സ്ഥാനാർത്ഥികളായി വന്നാൽ ഡിസംബർ 1ന് തിരഞ്ഞെടുപ്പ് നടത്തും. ഐസിസിയിലെ 16 അംഗങ്ങൾക്കാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം.

ജയ് ഷായുടെ ഐസിസി ചെയർമാനായുള്ള വരവ് ഇന്ത്യൻ ക്രിക്കറ്റിന് പുതിയൊരു അധ്യായം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *