Business Economy India Kerala News

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 30 രൂപ ഉയർന്നതോടെ ഒരു ഗ്രാം 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില 14,880 രൂപയായി. എട്ട് ഗ്രാം സ്വർണത്തിന് 1,19,040 രൂപയാണ് ഇന്നത്തെ നിരക്ക്.

18 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 12,290 രൂപയും എട്ട് ഗ്രാമിന് 98,320 രൂപയുമാണ് വില.

വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 300 രൂപയും എട്ട് ഗ്രാമിന് 2,400 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.

ആഗോള വിപണിയിലെ മാറ്റങ്ങളും അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളും സ്വർണവില ഉയരാൻ കാരണമായതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *