കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ്സ്. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നേരത്തെ കെ സി വേണുഗോപാൽ മുഖ്യമന്ത്രി ആയെക്കുമെന്ന് സൂചനകൾ ലഭിച്ചിരുന്നെങ്കിലും ജനപിന്തുണ വി ഡി സതീശനായിരുന്നു കൂടുതൽ ലഭിച്ചത്.
അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെസി വേണുഗോപാൽ പറഞ്ഞു. വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം സീനിയൊരിറ്റി പരിഗണിക്കപ്പെട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥലത്തേക്ക് രമേശ് ചെന്നിത്തലയെ പരിഗണിക്കാത്തതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.





