Kerala News

തൃശ്ശിവപേരൂർ വികസന പൂരംവികസന രേഖ പ്രകാശനം

എൻഡിഎ തൃശ്ശൂർ കോർപ്പറേഷൻ വികസനരേഖ ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപി പ്രകാശനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോക്കബ് അധ്യക്ഷത വഹിച്ചു. വികസനരേഖ വീഡിയോ പ്രകാശനം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് ശ്രീ തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ശ്രീമതി ശോഭ സുരേന്ദ്രൻ, എം ടി രമേശ്‌, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ, എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ, ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് അതുല്യ ഘോഷ്, മേഖലാ പ്രസിഡന്റ് എ നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറിഅഡ്വ. കെ ആർ ഹരി എന്നിവർ പ്രസംഗിച്ചു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ശ്രീ ശരത്ത് കൃഷ്ണ, ഗീതാമ്മ, ശ്രീ സദാനന്ദൻ, ഡോ. വർഗീസ് ജയിംസ്, ഡോ. വിജയ കുമാർ, അഡ്വ. ഈശ്വരൻ എന്നിവർ വികസന രേഖ ഏറ്റുവാങ്ങി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. വി ആതിര, സുധീഷ് മേനോത്തു പറമ്പിൽ, ജില്ലാ ട്രഷറർ വിജയൻമേപ്രത്, പ്രിന്റ്റു മഹാദേവ്, നേതൃത്വം നൽകി. എൻഡിഎ കോർപ്പറേഷൻ സ്ഥാനാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *