Kerala News

ശബരിമല തീര്‍ത്ഥാടനം: വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളിൽ ഇളവ്; സ്പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില് മാത്രം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകർക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. മകരവിളക്ക് ഉത്സവത്തിന്റെ പ്രധാന ദിവസങ്ങളായ ജനുവരി 11 മുതൽ 14 വരെ, എരുമേലി മുക്കുഴി കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളിൽ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവർക്കാണ് ഇളവ് നൽകുക.

ഇതിനകം വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത തീര്‍ത്ഥാടകരെ കാനനപാത വഴി കടത്തിവിടുമെന്നും, ബുക്ക് ചെയ്യാത്ത ഭക്തർക്കിതിന് ഇളവ് ബാധകമാവില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, സ്പോട്ട് ബുക്കിങ് ഇനി മുതൽ നിലയ്ക്കലില്‍ മാത്രം ലഭ്യമാകും. മറ്റ് കേന്ദ്രങ്ങളിൽ നിന്ന് സ്പോട്ട് ബുക്കിങ് ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *