Kerala News Politics

എല്ലാ ജനവിഭാഗങ്ങളിലേക്കും ഭാരതീയ ജനതാ പാർട്ടി അംഗത്വം എത്തിച്ചേരണം – എം ടി രമേശ്

കർഷകർ ഉൾപ്പെടെയുള്ള എല്ലാ ജന വിഭാഗങ്ങളിലേക്കും ഭാരതീയ ജനതാ പാർട്ടി അംഗത്വം എത്തിച്ചേരണമെന്ന് എം ടി രമേശ്‌. ജനാധിപത്യ തെരഞ്ഞടുപ്പു പ്രക്രിയയിൽ രാജ്യത്തെ ഉത്തമ മാതൃകയാണ് ഭാരതീയ ജനതാപാർട്ടിയെന്നും എംടി രമേഷ് അഭിപ്രായപ്പെട്ടു. കൃത്യമായ അംഗത്വ വിതരണവും തുടർന്ന് സംഘടനാ തെരഞ്ഞെടുപ്പും നടത്തുന്ന ജനാധിപത്യ പ്രക്രിയ നടത്തുന്ന രാജ്യത്തെ ഏക പ്രസ്ഥാനമാണ് BJP യെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂർ നമോ ഭവനിൽ
ഭാരതീയ ജനതാ കർഷക മോർച്ച മെമ്പർഷിപ്പ് സംസ്ഥാന തല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ്,

യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഷാജി രാഘവൻ അധ്യക്ഷത വഹിച്ചു.

ബിജെപി മേഖലാ പ്രസിഡണ്ടും, കർഷക മോർച്ച മെമ്പർഷിപ്പ് സംസ്ഥാനതല കമ്മിറ്റി അംഗവുമായ കെ. സോമൻ വിഷയാവതരണം നടത്തി.

ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ അഡ്വ കെ കെ അനീഷ് കുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ അജി ഘോഷ് ,സംസ്ഥാന തലത്തിൽ നടത്തുന്ന മെമ്പർഷിപ്പ് വിതരണത്തെക്കുറിച്ച് സംസാരിച്ചു. BJP അംഗത്വ വിതരണത്തെക്കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി വിപിൻ സംസാരിച്ചു.

കർഷക മോർച്ച തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് സ്വാഗതവും സംസ്ഥാന സമിതി അംഗം സുനിൽ കളമശ്ശേരി കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *