കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം. 102 നിയോജക മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 35 സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്. കേരളത്തില്‍ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ വിജയം കരസ്ഥമാക്കി ബിജെപി-എന്‍ഡിഎ സഖ്യം മുന്നേറിയ അപൂര്‍വ കാഴ്ചയും കേരളത്തില്‍ നിന്ന് ഇത്തവണ ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്തും, നേമത്തുമാണ് ബിജെപി വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖരനും കഴക്കൂട്ടത്ത് വി മുരളീധരനുമാണ് വിജയിച്ചത്. കൊല്ലം ചാത്തന്നൂരില്‍ ബി ബി ഗോപകുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്.





