കേരളത്തെ പിണറായി സർക്കാരിന് ഹാട്രിക് വിജയ സാധ്യതയെന്ന് സിപിഐ. നേരിയ ഭൂരിപക്ഷം കരസ്ഥമാക്കി സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളെങ്കിലും സിപിഐക്ക് ലഭിച്ചേക്കും. ഒല്ലൂരിലെ സ്ഥാനാർഥി കെ രാജനും നെടുമങ്ങാട് സ്ഥാനാർഥി ജി ആർ അനിലും വൻവിജയം കരസ്ഥമാക്കും. സിപിഐയുടെ നിലവിലുള്ള സിറ്റിംഗ് മന്ത്രിമാർ 4 പേരും ജയിക്കുമെന്നും തൃശൂരിൽ തിരിച്ചടിക്ക് സാധ്യത ഉണ്ടെന്നും സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി.
കരുനാഗപ്പള്ളി, മൂവാറ്റുപുഴ മണ്ഡലങ്ങളിലും തിരിച്ചടി ഉണ്ടാകുമെന്ന് സിപിഐ വിലയിരുത്തി. 25 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത് അതിൽ 15 സീറ്റിലും പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നിഗമനം. മറ്റ് പല മണ്ഡലങ്ങളിലും കടുത്ത പോരാട്ടം ഉണ്ടായിട്ടുണ്ട് എന്നും സിപിഐ വിലയിരുത്തി. അതേസമയം കടുത്ത മത്സരങ്ങൾ നടന്ന മണ്ഡലങ്ങളിൽ ചില സീറ്റുകളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയും സിപിഐക്കുണ്ട്.





