Business Economy International News

ഇറാൻ- അമേരിക്ക ചർച്ച ഇന്നും നടക്കും: ഹോർമുസ് തുറക്കാതെ കാര്യമില്ലെന്ന് അമേരിക്ക

പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ ഇന്നും തുടരും. ഇന്നലെ നടന്ന ചർച്ച വിജയം കാണാത്തതിനെ തുടർന്നാണ് ഇന്നും ചർച്ച വെച്ചിരിക്കുന്നത്. ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായിട്ടില്ല എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്.

ഹോര്‍മുസ് കടലിടുക്ക് തുറന്നാൽ മാത്രമേ ചര്‍ച്ച വിജയിക്കൂ എന്നാണ് അമേരിക്കയുടെ പക്ഷം. ഇറാൻ അമേരിക്കയുടെ നിർദേശങ്ങൾ സ്വീകരിച്ചില്ലെങ്കിലും അമേരിക്ക തന്നെ യുദ്ധത്തിൽ വിജയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *