Kerala News Politics

കേരളത്തിൽ തുടർഭരണം ഉണ്ടാകും: സിപിഐ

കേരളത്തെ പിണറായി സർക്കാരിന് ഹാട്രിക് വിജയ സാധ്യതയെന്ന് സിപിഐ. നേരിയ ഭൂരിപക്ഷം കരസ്ഥമാക്കി സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളെങ്കിലും സിപിഐക്ക് ലഭിച്ചേക്കും. ഒല്ലൂരിലെ സ്ഥാനാർഥി കെ രാജനും നെടുമങ്ങാട് സ്ഥാനാർഥി ജി ആർ അനിലും വൻവിജയം കരസ്ഥമാക്കും. സിപിഐയുടെ നിലവിലുള്ള സിറ്റിംഗ് മന്ത്രിമാർ 4 പേരും ജയിക്കുമെന്നും തൃശൂരിൽ തിരിച്ചടിക്ക് സാധ്യത ഉണ്ടെന്നും സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. കരുനാഗപ്പള്ളി, മൂവാറ്റുപുഴ മണ്ഡലങ്ങളിലും തിരിച്ചടി ഉണ്ടാകുമെന്ന് സിപിഐ വിലയിരുത്തി. 25 സീറ്റുകളിലാണ് പാർട്ടി Read More…

Kerala News Politics

നാട്ടിക എംഎൽഎ സിസി മുകുന്ദൻ ബിജെപിയിൽ

സിപിഐ വിട്ട സി.സി. മുകുന്ദൻ എംഎല്‍എ ബിജെപിയിൽ ചേർന്നു. ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് സി.സി. മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 40 വർഷക്കാലം സിപിഐയുടെ നേതാവായി പ്രവർത്തിച്ച മുകുന്ദൻ കഴിഞ്ഞ 10 വർഷം നാട്ടികയുടെ എംഎൽഎയായിരുന്നു. സി.സി. മുകുന്ദൻ സിപിഐ യുടെ അഴിമതി മുഖം തുറന്ന് കാട്ടിയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി Read More…

Kerala News

സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം; ഇന്ന് പതാക ഉയരും

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ഒരുങ്ങി. സമ്മേളനത്തിന്റെ പതാക ഇന്ന് ആശ്രാമം മൈതാനത്ത് (സീതാറാം യെച്ചൂരി നഗർ) വൈകീട്ട് അഞ്ചുമണിക്ക് കെ എൻ ബാലഗോപാൽ ഉയർത്തും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ ന​ഗറിൽ ( സി കേശവൻ സ്മാരക ടൗൺഹാൾ) നാളെ രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പതാക, കൊടിമര, ദീപശിഖ ജാഥകൾ ഇന്ന് വൈകീട്ട് പൊതു സമ്മേളന നഗരിയിൽ സംഗമിക്കും. പതാക Read More…

Kerala News

സിപിഐ-സിപിഎം ലയനം: ബിനോയ് വിശ്വത്തിന്റെ ആവശ്യം, പക്ഷേ വ്യക്തത വേണമെന്ന് എ.കെ. ബാലൻ

തിരുവനന്തപുരം: സിപിഐ-സിപിഎം ലയനത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വലതുപക്ഷ ശക്തികൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷ ഐക്യം ആവശ്യമാണെന്ന നിലപാടാണ് ബിനോയ് വിശ്വം മുന്നോട്ടുവച്ചത്. എന്നാൽ, ഇരുപാർട്ടികൾക്കും വിവിധ വിഷയങ്ങളിൽ തികച്ചും വ്യത്യസ്തമായ നയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ മറുപടി നൽകി. “ഇന്ത്യ ഫാസിസ്റ്റ് ഭരണത്തിലാണോ അല്ലയോ എന്നതിലും വ്യക്തത വേണം” എന്ന നിലപാടാണ് എ.കെ. ബാലൻ വ്യക്തമാക്കിയത്. ലയനം വേണ്ടെന്നല്ല, പക്ഷേ രാഷ്ട്രീയ Read More…