Kerala

പടിഞ്ഞാറേകോട്ട കാൽവരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി.

തൃശ്ശൂർ: പടിഞ്ഞാറേകോട്ട കാൽവരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി .ബിജെപി തൃശൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ദിനേശ് കുമാർ കരീപ്പേരിൽ ഉദ്ഘാടനം ചെയ്തു വെസ്റ്റ് ഏരിയ പ്രസിഡൻറ് ഗീത വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ ജനറൽ സെക്രട്ടറി ഹാരിഷ് ,മണ്ഡലം വൈസ് പ്രസിഡണ്ട് മനോജിനെല്ലിക്കാട് , യുവമോർച്ച സംസ്ഥാന സമിതി അംഗം സജിത്ത് നായർ ഏരിയ ഭാരവാഹികളായ അനീഷ് കളപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ബിനീഷ് ഗണേഷ്, സുഗതൻ, സുനിൽ കടവിൽ, ചന്ദ്രമോഹനൻ,കണ്ണൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *