പട്ടിക്കാട്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.90 കോടി രൂപ ഇതുവരെ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. സ്കൂളിന്റെ അറുപതാം വാര്‍ഷികാഘോഷവും ഒരുകോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതിയ ലാബ് കെട്ടിടത്തിലെ ഉപകരണങ്ങള്‍ക്കായി തുക കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നിര്‍മാണം പുരോഗമിക്കുന്ന സ്കൂള്‍ ഗ്രൗണ്ട്, പുതിയ കെട്ടിടം എന്നിവയുടെ പൂര്‍ത്തീകരണവും ദ്രുതതഗതിയില്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രിന്‍സിപ്പാള്‍ കെ എം ഏലിയാസ് മാഷിന്റെ യാത്രയയപ്പും മാഗസിന് പ്രകാശനവും അനുബന്ധമായി നടന്നു.





