താൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ക്രിസ്തുമസ്, ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾക്ക് അനുമതി നൽകിയതിന് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനോടുള്ള ആത്മാർത്ഥമായ നന്ദി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ അറിയിച്ചു. 2024-ലെ ക്രിസ്മസ് ഫെസ്റ്റിവലിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് ക്രിസ്തുമസിന് വിവിധ റെയിൽവേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിൻ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി Read More…
Tag: xmas
ബഹു കേന്ദ്രമന്ത്രി ശ്രീ ജോർജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥി
ബഹു കേന്ദ്രമന്ത്രി ശ്രി ജോർജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ ഇന്നലെ നടന്ന ക്രിസ്മസ് ആഘോഷത്തിൽ ബഹു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥി ആയിരുന്നു. ശ്രീ ജോർജ് കുര്യനും കുടുംബവും അദ്ദേഹത്തെ സ്വീകരിച്ചു. പ്രത്യേകം തയ്യാറാക്കിയ പുൽക്കൂടിനു മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു. അതിനു ശേഷം പ്രധാനമന്ത്രി ക്രിസ്മസ് കരോൾ ശ്രവിച്ചു. എല്ലാ സഭകളെയും പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ സീറോ മലബാര് സഭയുടെ കർദ്ദിനാൾ ജോര്ജ് ആലഞ്ചേരി, യാക്കോബായ സഭയുടെ കേരള തലവൻ ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ്, Read More…
കേക്ക് മുറിച്ചും ആടിയും പാടിയും ദേവാശ്രയത്തിലെ ക്രിസ്മസ് കളറാക്കി ടിഐഎസ്ടിയിലെ വിദ്യാർത്ഥികൾ
പാലക്കാട്: ദേവാശ്രയത്തിലെ കുട്ടികൾക്ക് അവിസ്മരണീയമായ ക്രിസ്മസ് ആഘോഷം ഒരുക്കി ദി ഇൻറർനാഷ്ണൽ സ്കൂൾ ഓഫ് തൃശൂരിലെ വിദ്യാർത്ഥികൾ. തിരുപ്പിറവി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായാണ് ടിഐഎസ്ടിയിലെ കുട്ടികളും അധ്യാപകരും ഒപ്പം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ദേവാശ്രയത്തിലെത്തിയത്. കേക്ക് മുറിച്ചും പാട്ടും നൃത്തവും ഉച്ചഭക്ഷണവുമായി ദേവാശ്രയത്തിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം കളറാക്കിയാണ് സംഘം മടങ്ങിയത്. പതിവ് ക്രിസ്മസ് ആഘോഷങ്ങൾക്ക് അപ്പുറത്ത് എന്തു ചെയ്യണം എന്ന ആലോചനയിൽ നിന്നാണ് ദി ഇൻറർനാഷ്ണൽ സ്കൂൾ ഓഫ് തൃശൂരിലെ വിദ്യാർത്ഥികൾ ദേവാശ്രയത്തിലെ കുട്ടികൾക്കൊപ്പം ചെലവഴിക്കാം Read More…
ക്രിസ്മസ്-പുതുവത്സര തിരക്ക്: കെഎസ്ആർടിസി 38 അന്തർസംസ്ഥാന സർവീസുകൾ കൂടി ആരംഭിക്കും
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ഘട്ടത്തിൽ യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യാൻ കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിക്കുന്നു. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമേ 38 ബസുകൾ കൂടി സർവീസിനായി അനുവദിച്ചു. 34 ബസുകൾ ബംഗളൂരുവിലേക്കും 4 ബസുകൾ ചെന്നൈയിലേക്കും സർവീസ് നടത്തും. ശബരിമല സ്പെഷൽ സർവീസുകൾ കൂടാതെ, പുതിയ ബസുകൾ തിരക്ക് നിയന്ത്രിക്കുന്നതിൽ സഹായിക്കും. യാത്രക്കാർക്ക് കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും മൊബൈൽ ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിനുള്ളിലെ യാത്രാ തിരക്ക് Read More…
രാജ്ഭവനിൽ ക്രിസ്മസ് വിരുന്നൊരുക്കി
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാജ്ഭവനിൽ വിരുന്നൊരുക്കി. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ നേതാക്കൾ, ഇദ്യോഗസ്ഥർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു. വൈകിട്ട് ആറുമണിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. രാജ്ഭവൻ മുറ്റത്ത് പന്തലിട്ടാണ് വിരുന്നൊരുക്കിയത്. ചടങ്ങിന്റെ ഭാഗമായി ഗവർണർ കേക്ക് മുറിക്കുകയും സ്‌കൂൾ വിദ്യാർത്ഥികൾ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഹാരിസ് ബീരാൻ എം. പി., ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കെ. വി. തോമസ്, ചാണ്ടി ഉമ്മൻ എം.എൽ.എ, ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വി. ഹരി നായർ, മുൻ അംബാസിഡർ ടി. പി. Read More…
എക്‌സൈസ്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ക്രിസ്തുമസ്സ്-പുതുവത്സരാഘോഷവേളകളില്‍ ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാനുളള സാധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് തൃശ്ശൂര്‍ അയ്യന്തോളിലുളള ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജില്ലാ കണ്‍ട്രോള്‍ റൂമും, താലൂക്ക് തലത്തില്‍ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സി. സുനു അറിയിച്ചു. സ്പിരിറ്റ് മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കളളക്കടത്ത്, വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ Read More…