Kerala News

ഓണാഘോഷത്തിന്‍റെ ഭാഗമായി തുമ്പൂര്‍ അയ്യപ്പന്‍കോവില്‍ വനിതകളുടെ കൈകൊട്ടിക്കളി മത്സരം; ലോഗോ പ്രകാശനം നടന്‍ ഷാജു പൊറ്റക്കല്‍ നിര്‍വഹിച്ചു

ഓണാഘോഷത്തിന്റെ ഭാഗമായി താഴേക്കാട് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2025 സെപ്റ്റംബർ 13 ശനിയാഴ്ച തുമ്പൂര്‍ അയ്യപ്പന്‍കോവ് ക്ഷേത്രമൈതാനത്തിൽ വെച്ച് വനിതകളുടെ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചിരിക്കുന്നു . ഈ പരിപാടിയുടെ ലോഗോ പ്രകാശനം പ്രശസ്ത സിനിമ സീരിയൽ ആർട്ടിസ്റ്റും , പൊതുപ്രവർത്തകനുമായ ശ്രീ ഷാജു പൊറ്റക്കല്‍ നിര്‍വ്വഹിച്ചു.കരയോഗം പ്രസിഡന്റ് ശ്രീ കെ ആര്‍ അജയകുമാർ , സെക്രട്ടറി  ശ്രീ സുനിൽ വി വി ,ട്രഷറര്‍ ശ്രീ സുരേഷ്ബാബു സി സി , വൈസ് പ്രസിഡന്റ് ശ്രീ കെ സി ഷാജി Read More…

Kerala News

വനിതാ ദിനാഘോഷവും വനിതാ രത്ന പുരസ്‌കാര വിതരണവും നാളെ (മാർച്ച് 8)ന്

അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നാളെ (മാർച്ച് 8)ന് വൈകുന്നേരം 5ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി  വീണാ ജോർജ് നിർവഹിക്കും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ  അധ്യക്ഷനാകും. മാർച്ച് 8ന് രാവിലെ 11ന് കാര്യപരിപാടികൾ ആരംഭിക്കും. വനിതാ എഴുത്തുകാരുടെ സംഗമം, സ്ത്രീ പ്രാതിനിധ്യം കുറവുള്ള മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളുടെ സംഗമം, കോളേജ് വിദ്യാർത്ഥികളുടെ സംവാദം, കളരിപ്പയറ്റ് എന്നിവ നടക്കും. ചടങ്ങിനോടനുബന്ധിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും Read More…

Kerala News

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അപലപനീയം: കാന്തപുരം

തൃശൂര്‍: പാലക്കാട്‌ ക്രിസ്മസ് ആഘോഷത്തിന് തയ്യാറാക്കിയ പുൽക്കൂട് നശിപ്പിച്ച സംഭവം അപലപനീയമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്. നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കണം.ഇന്ത്യയിൽ മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷമാണെങ്കിൽ ബംഗ്ലാദേശിൽ ഹിന്ദു സമൂഹം ന്യൂനപക്ഷമാണ്. അവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലോകത്തെവിടെയും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണം എന്നാണ് Read More…

Culture Entertainment Kerala Program

നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

തൃശൂർ : നെട്ടിശ്ശേരി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷം പാപ്പയും, കൂട്ടുകാരും സംഘടിപ്പിച്ചു. മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് ഉദ്ഘാടനം നിർവഹിച്ചു. ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പാപ്പ ശശി നെട്ടിശ്ശേരി കൂട്ടുക്കാർക്കൊപ്പം ആടിയും, പാടിയും, സമ്മാനങ്ങൾ നൽകിയും, ലാത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പ് കത്തിച്ച് ആഘോഷങ്ങൾക്ക് വർണ്ണാഭമാക്കി. റിട്ടയർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ, എ.അഭിലാഷ്, കെ.ഗോപാലകൃഷ്ണൻ, ടി.ശ്രീധരൻ, യു.വിജയൻ, ഫ്രാൻസിസ് പെല്ലിശ്ശേരി, ജോർജ്ജ് Read More…

India News

ബഹു കേന്ദ്രമന്ത്രി ശ്രീ ജോർജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥി

ബഹു കേന്ദ്രമന്ത്രി ശ്രി ജോർജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ ഇന്നലെ നടന്ന ക്രിസ്മസ് ആഘോഷത്തിൽ ബഹു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥി ആയിരുന്നു. ശ്രീ ജോർജ് കുര്യനും കുടുംബവും അദ്ദേഹത്തെ സ്വീകരിച്ചു. പ്രത്യേകം തയ്യാറാക്കിയ പുൽക്കൂടിനു മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു. അതിനു ശേഷം പ്രധാനമന്ത്രി ക്രിസ്മസ് കരോൾ ശ്രവിച്ചു. എല്ലാ സഭകളെയും പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ സീറോ മലബാര് സഭയുടെ കർദ്ദിനാൾ ജോര്ജ് ആലഞ്ചേരി, യാക്കോബായ സഭയുടെ കേരള തലവൻ ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ്, Read More…

Kerala News

കേക്ക് മുറിച്ചും ആടിയും പാടിയും ദേവാശ്രയത്തിലെ ക്രിസ്മസ് കളറാക്കി ടിഐഎസ്ടിയിലെ വിദ്യാർത്ഥികൾ

പാലക്കാട്: ദേവാശ്രയത്തിലെ കുട്ടികൾക്ക് അവിസ്മരണീയമായ ക്രിസ്മസ് ആഘോഷം ഒരുക്കി ദി ഇൻറർനാഷ്ണൽ സ്കൂൾ ഓഫ് തൃശൂരിലെ വിദ്യാർത്ഥികൾ. തിരുപ്പിറവി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായാണ് ടിഐഎസ്ടിയിലെ കുട്ടികളും അധ്യാപകരും ഒപ്പം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ദേവാശ്രയത്തിലെത്തിയത്. കേക്ക് മുറിച്ചും പാട്ടും നൃത്തവും ഉച്ചഭക്ഷണവുമായി ദേവാശ്രയത്തിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം കളറാക്കിയാണ് സംഘം മടങ്ങിയത്. പതിവ് ക്രിസ്മസ് ആഘോഷങ്ങൾക്ക് അപ്പുറത്ത് എന്തു ചെയ്യണം എന്ന ആലോചനയിൽ നിന്നാണ് ദി ഇൻറർനാഷ്ണൽ സ്കൂൾ ഓഫ് തൃശൂരിലെ വിദ്യാർത്ഥികൾ ദേവാശ്രയത്തിലെ കുട്ടികൾക്കൊപ്പം ചെലവഴിക്കാം Read More…