പാലക്കാട്: ഈ വർഷത്തെ കല്പാത്തി രഥോത്സവത്തിന് നവംബർ 15-ന് പാലക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള അവധി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ഈ അവധി മുൻ നിശ്ചയിച്ചിരിക്കുന്ന പൊതുപരീക്ഷകൾക്ക് ബാധകമല്ല. തികച്ചും ഭക്തിസാന്ദ്രമായ രീതിയിൽ ആരംഭിച്ച രഥോത്സവത്തിന് ആദ്യദിനത്തിൽ, വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ പൂജകൾക്ക് ശേഷം 11.30 ന് രഥാരോഹണ ചടങ്ങുകൾ നടന്നു. തുടർന്ന്, മൂന്നു ദിവസത്തിനുള്ളിൽ അഗ്രഹാര വീഥികളിൽ ദേവരഥ പ്രദക്ഷിണം ആരംഭിച്ചു. ഭക്തജനങ്ങളും , സ്ഥാനാർത്ഥികളും നേതാക്കളും ചേർന്ന് Read More…


