Education Kerala News

ഫീസ് വർധനക്കെതിരെ പ്രതിക്ഷേധം: കേരള-കാലിക്കറ്റ് സർവകലാശാലകളിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്കും

തിരുവനന്തപുരം: കേരള-കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ നാളെ കെഎസ്‌യു (കേരള സ്റ്റുഡന്റ്‌സ് യൂണിയൻ) പഠിപ്പ് മുടക്കും. നാലു വർഷ ബിരുദ കോഴ്സുകൾ മറയാക്കി സർവകലാശാലകൾ ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയതായുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സമരം.

ബിരുദ കോഴ്സുകളുടെ കാലയളവ് നാലു വർഷമാക്കി മാറ്റിയതിന്റെ പേരിൽ ഫീസ് മൂന്നും നാലും ഇരട്ടിയാക്കി വർധിപ്പിച്ചതായി കെഎസ്‌യു ആരോപിക്കുന്നു. ഇതിനെതിരെ കേരള സർവകലാശാലാ ആസ്ഥാനത്തും വിവിധ ക്യാമ്പസുകളിലും വിദ്യാർത്ഥി സംഘടനകൾ മുൻകൂട്ടി പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.

“സർക്കാരിന്റെയും സർവകലാശാലയുടെയും കൂട്ടുകച്ചവടം വിദ്യാർത്ഥി വിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി ഇടപെടണം; അല്ലെങ്കിൽ, ശക്തമായ സമരമാർഗ്ഗത്തിലേക്ക് നമുക്ക് നീങ്ങേണ്ടിവരും.”കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *