തിരുവനന്തപുരം: കേരള-കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ നാളെ കെഎസ്‌യു (കേരള സ്റ്റുഡന്റ്‌സ് യൂണിയൻ) പഠിപ്പ് മുടക്കും. നാലു വർഷ ബിരുദ കോഴ്സുകൾ മറയാക്കി സർവകലാശാലകൾ ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയതായുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സമരം. ബിരുദ കോഴ്സുകളുടെ കാലയളവ് നാലു വർഷമാക്കി മാറ്റിയതിന്റെ പേരിൽ ഫീസ് മൂന്നും നാലും ഇരട്ടിയാക്കി വർധിപ്പിച്ചതായി കെഎസ്‌യു ആരോപിക്കുന്നു. ഇതിനെതിരെ കേരള സർവകലാശാലാ ആസ്ഥാനത്തും വിവിധ ക്യാമ്പസുകളിലും വിദ്യാർത്ഥി സംഘടനകൾ മുൻകൂട്ടി പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. “സർക്കാരിന്റെയും സർവകലാശാലയുടെയും കൂട്ടുകച്ചവടം വിദ്യാർത്ഥി Read More…


