ചെന്നൈ: കോളിവുഡ് ലോകത്ത് വീണ്ടും വമ്പൻ താരമത്സരം! നടൻ ധനുഷിനെതിരെ തുറന്നപ്രതികാരവുമായി നടി നയൻതാര രംഗത്തെത്തി. ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ദൃശ്യങ്ങൾ, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിക്കാനായി ധനുഷ് എന്ഒസി നൽകിയില്ലെന്നാണ് നയൻതാര പറയുന്നത്.
നയൻതാര തന്റെ പുതിയ ഡോക്യുമെന്ററി ‘നയൻതാര ബിയോണ്ട് ദ ഫെയർറ്റേൽ’ന്റെ റിലീസിനു മുന്നോടിയായി, ധനുഷിന്റെ 3 സെക്കൻഡ് ദൃശ്യത്തിന് 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി തുറന്നു പറഞ്ഞിരുന്നു.
“ധനുഷിന്റെ മുഖം ഓഡിയോ ലോഞ്ചുകളിൽ കാണുന്നവയല്ല. അദ്ദേഹം മുഖംമൂടിയ ജീവിയാണ്,” എന്നാണ് നയൻതാരയുടെ കടുത്ത വിമർശനം. “അവരുടെ സ്വേച്ഛാധിപത്യ പ്രവണത, കള്ളക്കഥകൾ പ്രചരിപ്പിച്ച് ന്യായീകരിക്കാനുള്ള ശ്രമം – ഇതിന് ഞങ്ങൾ തെളിവുകൾ കാണിക്കുമെന്നും ദൈവം എല്ലാം കാണുന്നു,” എന്നാണ് നയൻതാരയുടെ തുറന്ന കത്തിലൂടെആരോപിക്കുന്നത് .
“ധനുഷിൽ നിന്നും എന്ഒസി ലഭിക്കാത്തതിനാൽ ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നു, അതാണ് റിലീസ് വൈകിയതിന്റെ കാരണം,” എന്നും നയൻതാര വ്യക്തമാക്കുന്നു. 3 പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ പൊതു രംഗത്ത് എത്തിയിരിക്കുന്നത്.