Kerala News

വയനാടിന് അടിയന്തര കേന്ദ്രസഹായം ആവശ്യപ്പെട്ട് നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി; കേന്ദ്രത്തിന്റെ മറുപടി വൈകുന്നതിൽ വിമർശനങ്ങൾ

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് കേന്ദ്രം അടിയന്തര ധനസഹായം നല്കണമെന്ന് കേരള നിയമസഭ. ഇതുസംബന്ധിച്ച പ്രമേയം അംഗങ്ങൾ ഏകകണ്ഠമായി പാസ്സാക്കി. വയനാട് ദുരന്തം അതീവഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വായ്പകള് എഴുതിത്തള്ളാനും വയനാട്ടിനെ അതിതീവ്രപ്രകൃതിദുരന്ത പട്ടികയില് ഉള്‍പ്പെടുത്താനും നിയമസഭ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു സഹായം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യമുന്നയിച്ചു.

അനേകം അംഗങ്ങൾ കേന്ദ്രത്തിന്റെ സഹായം വൈകുന്നതിൽ വിമർശനമുന്നയിച്ചു. മറ്റു സംസ്ഥാനങ്ങൾക്ക് നേരത്തെ സഹായം ലഭിക്കുന്നതിൽ ഉണ്ടായ വേഗതയുടെ അഭാവം കേരളത്തിൽ നേരിടുന്നതായും വിമർശനം ഉയർന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിനുള്ള മറുപടിയിൽ വയനാട്ടിൽ ഉണ്ടായ ദുരന്തത്തെ “സമാനതകളില്ലാത്ത” എന്ന് വിശേഷിപ്പിച്ചു. ദുരന്തത്തിന്റെ വിവിധ ഘട്ടങ്ങളിൽ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തിയെന്നും, പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *