ന്യൂഡൽഹി: കോവിഡ്-19 വാക്സിനുകൾക്ക് രക്തം കട്ടപിടിക്കുന്നത് പോലുള്ള പാര്ശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി നിരാകരിച്ചത്.
“ഇത് ഒരു വിവാദം സൃഷ്ടിക്കാൻ മാത്രമുള്ള ശ്രമമാണ്,” എന്നായിരുന്നു ബെഞ്ചിന്റെ പരാമർശം. വാക്സിൻ എടുക്കാതിരുന്നതിന്റെ ഭാവി പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കണമെന്നും, എന്നാൽ ഈ ഹർജിയുമായി മുന്നോട്ടുപോകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രിയ മിശ്രയും മറ്റ് ചിലരും ചേര്‍ന്നാണ് ആസ്ട്രസെനക്കെയുടെ കോവിഷീൽഡ് വാക്സിൻ ഉപയോഗത്തിൽ രക്തം കട്ടപിടിക്കുന്നത് പോലുള്ള പാര്ശ്വഫലങ്ങൾ സംഭവിക്കാമെന്നും, ഇത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.