Kerala News

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കൊല്ലം: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലത്ത് 10 വയസുകാരനാണ് രോഗബാധയേറ്റ് ചികിത്സയിൽ കഴിയുന്നത്. കുട്ടിയെ തീവ്ര ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും ആരോഗ്യവകുപ്പും അറിയിച്ചു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.

കുട്ടിക്ക് ഒക്ടോബർ 11 മുതൽ പനിയും തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ, ലക്ഷണങ്ങൾ ഗുരുതരമായതിനെത്തുടർന്ന് 12ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അവിടെ ചികിത്സ ഫലപ്രദമായില്ല. രോഗം സ്ഥിരീകരിച്ചതോടെ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, കൊല്ലം ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജലാശയങ്ങളിൽ ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *