കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പങ്കെടുത്ത “മത്സ്യത്തൊഴിലാളി സംഗമവും ക്ഷേമ പദ്ധതികളുടെ പ്രചരണവും” പരിപാടി എംഎൽഎയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും ബഹിഷ്കരിച്ചത് മത്സ്യത്തൊഴിലാളികളോടുള്ള എൽ ഡി എഫിന്റെ അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ്.എന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്.പറഞ്ഞു മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമവും സുരക്ഷയും മുൻനിർത്തിയുള്ള വിവിധ പദ്ധതികളുടെ പ്രചാരണവും വിതരണവും നടന്ന പരിപാടി രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ബഹിഷ്കരിക്കാനുള്ള തീരുമാനത്തെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നു. ആയിരക്കണക്കിന് കോടി രൂപ തീരദേശ മേഖലയിലെ ക്ഷേമത്തിനായി കേന്ദ്രത്തിൽ നിന്നും വാങ്ങിയെടുത്തിട്ട് അത് ജനങ്ങളിലേക്കെത്തിക്കാൻ കഴിയാത്ത പിണറായി സർക്കാർ ചോദ്യങ്ങൾക്കുള്ള മറുപടി ഭയന്നാണോ പരിപാടി ബഹിഷ്കരിച്ചതെന്നു വ്യക്തമാക്കണം എന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ചോദിച്ചു.





