India Kerala News

കേന്ദ്ര ബജറ്റ് കേരളത്തിന് വികസനവാതിൽ തുറക്കുന്നു; ആരോഗ്യം മുതൽ ടൂറിസം വരെ വലിയ നേട്ടങ്ങൾ – കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട നിരവധി പദ്ധതികളുമായി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യ, വ്യവസായ, അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ, ടൂറിസം, കൃഷി, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ കേരളത്തിന് ഗുണകരമായ പ്രഖ്യാപനങ്ങളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ–ബയോ ഫാർമ മേഖലയ്ക്ക് പുതുശക്തി:‘ബയോ ഫാർമ ശക്തി’ പദ്ധതിയിലൂടെ ആയുർവേദത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. Read More…

Kerala News

കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യന്റെ പരിശ്രമത്തിന് വൻ നേട്ടം: എൻഎഫ്‌ഡിബി പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് വരുന്നു

കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യന്റെ പരിശ്രമത്തിന്റെ ഫലമായി നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (NFDB) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെടുന്നു. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം കേന്ദ്രക്യാബിനറ്റ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ ‘ലാലൻ’ സിംഗ് ഹൈദരാബാദിൽ നടന്ന NFDB യോഗത്തിലാണ് നടത്തിയത്. കേന്ദ്രം സ്ഥാപിക്കാനുള്ള എല്ലാ പ്രാഥമിക നടപടി ക്രമങ്ങളും പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിന് മുമ്പ് ഉണ്ടാകും. ശ്രീ ജോർജ് കുര്യൻ സ്ഥാനം ഏറ്റടുത്തതിനു ശേഷം അദ്ദേഹത്തിന്റെ കീഴിലുള്ള മന്ത്രാലയങ്ങളിൽ നിന്നും കേരളത്തിൽ ആയിരത്തിൽപരം കോടി Read More…

Kerala News

ഫിഷറീസ് സഹമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ചത് മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയുടെ ഉദാഹരണം: ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്

കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പങ്കെടുത്ത “മത്സ്യത്തൊഴിലാളി സംഗമവും ക്ഷേമ പദ്ധതികളുടെ പ്രചരണവും” പരിപാടി എംഎൽഎയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും ബഹിഷ്കരിച്ചത് മത്സ്യത്തൊഴിലാളികളോടുള്ള എൽ ഡി എഫിന്റെ അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ്.എന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്.പറഞ്ഞു മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമവും സുരക്ഷയും മുൻനിർത്തിയുള്ള വിവിധ പദ്ധതികളുടെ പ്രചാരണവും വിതരണവും നടന്ന പരിപാടി രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ബഹിഷ്കരിക്കാനുള്ള തീരുമാനത്തെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നു. ആയിരക്കണക്കിന് കോടി രൂപ Read More…

Kerala News

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്‍ ഉടന്‍; നവംബര്‍ മുതല്‍ മെമു ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. എയര്‍പോര്‍ട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതി. കഴിഞ്ഞ കൊല്ലം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റെയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും റെയില്‍വേ മന്ത്രിക്ക് ഒപ്പം ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു. സാധാരണ യാത്രക്കാരുടെ ക്ലേശം Read More…

India Kerala News

കൈലാസ് മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ

നേപ്പാൾ അതിർത്തി അടച്ചതിനെ തുടർന്ന് ചൈനയിലെ ഡാർചനിൽ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടുന്ന 3000-ൽ പരം കൈലാസ് മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യന് ഉറപ്പ് നൽകി. യാത്രികർ കേന്ദ്ര മന്ത്രിയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും എത്രയും പെട്ടന്ന് അവരെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കലാപബാധിതമായ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അകപ്പെട്ട 40-ൽ പരം വരുന്ന Read More…

Kerala News

നിയമാനുസൃതം വോട്ട് ചേർക്കുന്നത് തടയാൻആർക്കും അവകാശമില്ല: ജോർജ് കുര്യൻ

തൃശൂർ: നിയമം അനുശാസിക്കുന്ന രീതിയിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നത് തടയാൻ ആർക്കും അവകാശമില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിങ്ങൾക്ക് വോട്ട് ചെയ്യാം. വ്യത്യസ്തമായ കാരണങ്ങളാൽ അവിടെ നിന്നും മാറണമെങ്കിൽ അതിന് കഴിയുമെന്നും വോട്ട് ചെയ്ത സ്ഥലത്ത് വർഷങ്ങളോളം സ്ഥിരമായി താമസിക്കണമെന്ന് നമ്മുടെ നിയമങ്ങൾ പറയുന്നില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു. ബി ജെ പി സംസ്ഥാന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് തോറ്റത് Read More…

Kerala News

എറണാകുളം – ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീട്ടി

തിരുവനന്തപുരം: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. 66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Kerala News

തൃശ്ശൂർ ജില്ല കോൾപ്പടവ് കർഷക പ്രതിനിധികളുടെ യോഗം ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി അഡ്വ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ ജില്ല കോൾപ്പടവ് കർഷക പ്രതിനിധികളുടെ യോഗം ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി അഡ്വ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി മേഖല പ്രസിഡന്റ് എ നാഗേഷ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എ ആർ അജി ഘോഷ്, ശ്രീ ജോർജ്, അനീഷ് ഇയാൽ, ബിജോയ് തോമസ്, കോൾപ്പടവ് പ്രതിനിധികളായ ശ്രീ പ്രസാദ്, ശ്രീ സുഗതൻ, സി എസ് സുനിൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ നെൽ Read More…

Kerala News

കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ കൊയിലാണ്ടി, പുതിയാപ്പ, അർത്തുങ്കൽ ഫിഷിംഗ് ഹാർബർ വികസന പ്രവർത്തനങ്ങൾ അവലോകനം നടത്തി; തോട്ടപ്പള്ളി മത്സ്യബന്ധന ഗ്രാമം സന്ദർശിച്ചു

കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ കൊയിലാണ്ടി, പുതിയാപ്പ, ആർത്തുങ്കൽ ഫിഷിംഗ് ഹാർബർ വികസന പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തി. മോദി ഗവണ്മെന്റ് Climate Resilient Coastal Fishing Village ആയി തിരങ്ങെടുത്ത ആറു ഗ്രാമങ്ങളിൽ ഒന്നായ തോട്ടപ്പള്ളി ഗ്രാമവും അദ്ദേഹം സന്ദർശിച്ചു. ഡിസംബർ 31, 2024 ജനുവരി 1, 2025 തീയതികളിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. മത്സ്യബന്ധന തൊഴിലാളികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി. കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്ഷ്യം വെച്ച് Read More…

India News

ബഹു കേന്ദ്രമന്ത്രി ശ്രീ ജോർജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥി

ബഹു കേന്ദ്രമന്ത്രി ശ്രി ജോർജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ ഇന്നലെ നടന്ന ക്രിസ്മസ് ആഘോഷത്തിൽ ബഹു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥി ആയിരുന്നു. ശ്രീ ജോർജ് കുര്യനും കുടുംബവും അദ്ദേഹത്തെ സ്വീകരിച്ചു. പ്രത്യേകം തയ്യാറാക്കിയ പുൽക്കൂടിനു മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു. അതിനു ശേഷം പ്രധാനമന്ത്രി ക്രിസ്മസ് കരോൾ ശ്രവിച്ചു. എല്ലാ സഭകളെയും പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ സീറോ മലബാര് സഭയുടെ കർദ്ദിനാൾ ജോര്ജ് ആലഞ്ചേരി, യാക്കോബായ സഭയുടെ കേരള തലവൻ ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ്, Read More…