തൃശൂർ: നിയമം അനുശാസിക്കുന്ന രീതിയിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നത് തടയാൻ ആർക്കും അവകാശമില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിങ്ങൾക്ക് വോട്ട് ചെയ്യാം. വ്യത്യസ്തമായ കാരണങ്ങളാൽ അവിടെ നിന്നും മാറണമെങ്കിൽ അതിന് കഴിയുമെന്നും വോട്ട് ചെയ്ത സ്ഥലത്ത് വർഷങ്ങളോളം സ്ഥിരമായി താമസിക്കണമെന്ന് നമ്മുടെ നിയമങ്ങൾ പറയുന്നില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു. ബി ജെ പി സംസ്ഥാന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് തോറ്റത് 89 വോട്ടുകൾക്കാണ്. കേരളം കണ്ടില്ലാത്ത, കർണാടകയിൽ നിന്ന് വന്ന ആളുകൾ പോലും അദ്ദേഹത്തിന് എതിരായി വോട്ട് ചെയ്തു. നമ്മൾ അതിനെതിരെ പരാതി കൊടുത്തെങ്കിലും കേസ്
വിജയത്തിന്റെ തൊട്ടരികിൽ നിൽക്കുമ്പോൾ അവിടെ വിജയിച്ച എംഎൽഎ മരണപ്പെട്ടു. തെരഞ്ഞെടുപ്പിൽ പരാതി കൊടുക്കാൻ നിശ്ചിത സമയപരിധിയും അവസരവും ഉണ്ട്. അത് ഉപയോഗിക്കാതെയാണ് കോൺഗ്രസും സിപിഎമ്മും വെറുതെ നുണപ്രചാരണം നടത്തുന്നത്. ബിജെപി പ്രവർത്തകരെ മാനസികമായി തകർക്കാനും ജനങ്ങളെക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കാനുമാണ് മനഃപൂർവമായി ശ്രമങ്ങൾ നടക്കുന്നത്. അതിൽ പെട്ടുപോകാതെ നിയമം അനുശാസിക്കുന്ന രീതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് ചേർക്കണം. വോട്ട് ചേർത്ത ശേഷം എത്ര വോട്ട് ചേർത്തു എന്ന് ബിജെപി പറയാറുമുണ്ട്. വിജയിക്കാൻ വേണ്ടി നിയമപരമായ പ്രവർത്തികൾ ആവശ്യമാണ്. എല്ലാ ബൂത്തുകളും ബിജെപിക്ക് പ്രവർത്തകരുണ്ട്. അതുകൊണ്ടുതന്നെ വോട്ടർ പട്ടിക സൂക്ഷ്മമായി പഠിക്കണം. വോട്ട് ചേർക്കുക മാത്രമല്ല, അനധികൃതമായി കടന്നുകൂടിയവരും മരിച്ചവരും പട്ടികയിൽ ഉണ്ടെങ്കിൽ അതെല്ലാം ഡിലീറ്റ് ചെയ്യിപ്പിക്കുകയും വേണം. വോട്ടർ പട്ടികയിൽ പലതരത്തിലുള്ള ഇടപെടൽ നടത്താൻ ഡോക്ടറേറ്റ് എടുത്ത ആളുകളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസുമെന്ന് ആരും മറക്കരുത്. ബിജെപിയുടെ ഒരു പ്രവർത്തകനും കള്ളവോട്ട് ചേർക്കുകയോ കള്ളവോട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. എവിടെയെങ്കിലും ഇരട്ട വോട്ട് ഉണ്ടെങ്കിൽ പോലും ബിജെപി പ്രവർത്തകർ അത് ചെയ്തിട്ടില്ല. 18 വയസ് പൂർത്തിയായവരെ വോട്ട് ചേർക്കാനുള്ള അവകാശം നമ്മൾ വിനിയോഗിക്കണം.
രാഷ്ട്രീയ അടിയന്തരാവസ്ഥ നിലനിൽക്കുന്ന കേരളത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ എത്താനുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വർദ്ധിച്ച ഊർജ്ജത്തോടെ ബിജെപി പ്രവർത്തകർ ചെയ്യണമെന്നും കേന്ദ്രമന്ത്രി നിർദേശിച്ചു.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഭാരി പ്രകാശ് ജാവദേക്കർ, സഹ പ്രഭാരി അപരാജിത സാരംഗി, മുതിർന്ന നേതാക്കളായ പി.കെ കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി, എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ.എസ്. സുരേഷ്, അനൂപ് ആന്റണി, അഡ്വ കെ.കെ. അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ആർഎസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ ശിൽപ്പശാലയിൽ ക്ലാസെടുത്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ അഡ്വ ബി ഗോപാലകൃഷ്ണൻ, അഡ്വ.ഷോൺ ജോർജ്, ഉണ്ണികൃഷ്ണൻ മാഷ്,എ എൻ രാധാകൃഷ്ണൻ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. കെ ആർ ഹരി, സുധീഷ് മേനോൻത്ത് പറമ്പിൽ, ജില്ലാ ട്രഷറർ വിജയൻ മേപ്രത് എന്നിവർ നേതൃത്വം നൽകി.





