Growth India International Law News Politics

ഓസ്ട്രിയൻ അംബസഡറുമായി കൂടിക്കാഴ്ച്ച നടത്തി ഗ്യാനേഷ് കുമാർ

ചീഫ് ഇലക്ഷൻ കമ്മീഷണറും ഇന്റർനാഷണൽ ഐഡിയ (International IDEA) അംഗരാജ്യങ്ങളുടെ കൗൺസിൽ ചെയർമാനുമായ ഗ്യാനേഷ് കുമാർ, ഇന്ത്യയിലെ ഓസ്ട്രിയൻ അംബാസഡർ ഡോ. റോബർട്ട് സിഷ്ഗുമായി കൂടിക്കാഴ്ച നടത്തി.

ന്യൂഡൽഹിയിലെ നിർവാചൻ സദനിലായിരുന്നു കൂടിക്കാഴ്ച. IICDEM 2026 മുന്നോട്ടുവച്ച കാഴ്ചപ്പാടിന് അനുസൃതമായി ജനാധിപത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനായി അടുത്ത് പ്രവർത്തിക്കാനും ഇരുപക്ഷവും ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *