Kerala News

തൃശ്ശൂർ ജില്ല കോൾപ്പടവ് കർഷക പ്രതിനിധികളുടെ യോഗം ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി അഡ്വ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ ജില്ല കോൾപ്പടവ് കർഷക പ്രതിനിധികളുടെ യോഗം ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി അഡ്വ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി മേഖല പ്രസിഡന്റ് എ നാഗേഷ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എ ആർ അജി ഘോഷ്, ശ്രീ ജോർജ്, അനീഷ് ഇയാൽ, ബിജോയ് തോമസ്, കോൾപ്പടവ് പ്രതിനിധികളായ ശ്രീ പ്രസാദ്, ശ്രീ സുഗതൻ, സി എസ് സുനിൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ നെൽ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമായി ബിജെപി നിശ്ചയിച്ച 3 അംഗ സമിതി കഴിഞ്ഞ ദിവസങ്ങളിൽ തൃശ്ശൂരിൽ വന്ന് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടിരുന്നു. അതിന്റെ തുടർച്ചയായിയാണ് കേന്ദ്രമന്ത്രി തൃശ്ശൂരിലെത്തി കർഷകരെ നേരിട്ട് കണ്ട് ചർച്ച നടത്തിയത്. കേന്ദ്രസർക്കാർ കർഷകരുടെ ഒപ്പം ആണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *