Kerala News

കെ എസ് ചിത്രയുടെ പേരിൽ വ്യാജ പ്രചാരണം: പൊലീസ് അന്വേഷണം തുടങ്ങി

പ്രശസ്ത ഗായിക കെ എസ് ചിത്രയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് വലിയ തോതിൽ പണം തട്ടിയെടുക്കാൻ ശ്രമം . സോഷ്യൽ മീഡിയയിലൂടെ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്നും ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാമെന്നുമുള്ള വ്യാജ വാഗ്ദാനങ്ങളുമായാണ് തട്ടിപ്പുകാർ രംഗത്തെത്തിയത്.

ഈ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയ ചിത്ര, തന്റെ പേരിൽ പ്രവർത്തിക്കുന്ന അഞ്ചോളം വ്യാജ അക്കൗണ്ടുകൾ പൂട്ടിച്ചതായി അറിയിച്ചു. തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചിത്ര പൊലീസിനോട് അഭ്യർത്ഥിച്ചു.

സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന അജ്ഞാത സന്ദേശങ്ങളോട് ജാഗ്രത പാലിക്കണമെന്നും, പണം നിക്ഷേപിക്കുന്നതിന് മുൻപ് നന്നായി അന്വേഷിക്കണമെന്നും ചിത്ര പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സൈബർ ക്രൈം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊലീസ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ സ്വീകരിക്കുകയോ, അജ്ഞാത ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *