Kerala News

കരട് വോട്ടർ പട്ടിക 29ന്; അന്തിമ വോട്ടർ പട്ടിക ജനുവരി 6ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭയും നിയമസഭയും ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ട് പുതിയ കരട് വോട്ടർ പട്ടിക ഈ മാസം 29-ന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. അന്തിമ പട്ടിക ജനുവരി 6-ന് പുറത്തുവരുമെന്ന് അധികൃതർ അറിയിച്ചു.

ഒക്ടോബർ 1നു 18 വയസ്സു തികയുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ കരട് പട്ടിക രൂപീകരിച്ചിരിക്കുന്നത്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഡിസംബർ 24നകം പരിഹരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടികളിൽ വലിയ മാറ്റമായാണ് ഇലക്ടറൽ രജിസ്റ്റർ ഓഫിസർമാരായി തഹസിൽദാർമാരുടെ പകരം ഡപ്യൂട്ടി കലക്ടർമാരെ നിയമിക്കാൻ തീരുമാനമായത്. ഈ നീക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണ്.

ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങൾക്കും വയനാട് ലോക്സഭാ മണ്ഡലത്തിനും ഏതു വോട്ടർ പട്ടിക ഉപയോഗിക്കണമെന്നു കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *