തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ ഇന്നു മുതൽ നിരാഹാര സമരം ആരംഭിക്കും. രാവിലെ 11 മണിക്ക് സമരം തുടങ്ങുമെന്ന് വർക്കർമാർ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നതോടെയാണ് സമരം കടുപ്പിക്കാനുള്ള തീരുമാനം. പ്രാഥമിക ഘട്ടത്തില്‍ മൂന്നു പേരാണ് നിരാഹാരം ഇരിക്കുക.
അതേസമയം, ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങൾ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും.
കേന്ദ്രത്തിന്റെ പദ്ധതിയിലുള്‍പ്പെടുന്ന കാര്യങ്ങള്‍ക്ക് തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും, പ്രതിഫല വര്‍ദ്ധന അടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
സർക്കാർ ഖജനാവിൽ ആവശ്യമായ പണമില്ലെന്നും, യാഥാർത്ഥ്യ ബോധത്തോടെ സമരത്തിൽ നിന്നും പിന്മാറണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ആവശ്യം കേൾക്കാൻ മന്ത്രി തയ്യാറായില്ലെന്നു ആശാ വർക്കർമാർ ആരോപിച്ചു.





