മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുടെ സ്വീകരണത്തിനുള്ള വേദി കൊച്ചിൻ ദേവസ്വം ബോർഡ് നിഷേധിച്ചത് തീർത്തും സന്യാസി സമൂഹത്തോടും ഹിന്ദു സമൂഹത്തോടും കാണിക്കുന്ന വഞ്ചന
സ്വാമി ആനന്ദവനം ഭാരതി ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ പദവിയിൽ എത്തിയ ആദ്യ മലയാളിയാണ്. ഹിന്ദുക്കൾക്ക് മാത്രമല്ല കേരളീയർക്കും അഭിമാനം നൽകുന്ന കാര്യമാണ് അത്.കേരളത്തിൽ ഇന്നലെ വന്നതിനു ശേഷം ആദി ശങ്കരാചര്യ ജന്മസ്ഥാനത്തു നിന്നും തുടങ്ങി വമ്പിച്ച സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അപ്പോഴാണ് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ തന്നെ അദ്ദേഹത്തോട് ദേവസ്വം ബോർഡിന്റെ ഭാഗത്തു നിന്നും ഇത്ര വലിയ അവഗണനയും നിന്ദയും ഉണ്ടാകുന്നത്.
ഒരു തരത്തിൽ ഇത് അന്യായം മാത്രമല്ല നന്ദികേട് കൂടിയാണ്. കാശിയിലെ ദേവസ്വം ബോർഡിന്റെ സത്രവും സ്വത്തുവകകളും നീണ്ട നിയമ പോരാട്ടത്തിലൂടെ ദേവസ്വത്തിന് തിരിച്ചു പിടിച്ചു കൊടുത്തയാളാണ് സ്വാമിജി. ഫർദ്ദീൻ ഖാൻ എന്ന കോൺട്രാക്ടർ ഒന്നര പതിറ്റാണ്ടിലേറെക്കാലം മലയാളികൾക്കോ തീർത്ഥാടകർക്കോ യാതൊരു പരിഗണനയും നൽകാതെ സ്വന്തം താവളം പോലെ അന്യായമായി ഉപയോഗിച്ചിരുന്ന സത്രം കേരള ഹൈക്കോടതിയിൽ നടത്തിയ നീണ്ട വ്യവഹാരത്തെത്തുടർന്നാണ് സ്വാമിജി വീണ്ടെടുത്തത്. എന്നിട്ടും കച്ചവട മനസ്സോടെ
വലിയൊരു തുക വാടക ചുമത്തിയാണ് സത്രത്തിൻ്റെ നടത്തിപ്പ് അഖാഡക്ക് നൽകിയത്. അന്ന് കാണിച്ച അതേ നന്ദികേട് വീണ്ടും ദേവസ്വം ബോർഡ് ആവർത്തിച്ചിരിക്കുന്നു.