Kerala News

‘ആവശ്യങ്ങൾ മിക്കതും നേടി’, സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ സമരം അവസാനിപ്പിച്ചു; പ്രതിഷേധം ജില്ലാ കേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. സമരം ജില്ലകളിലേക്ക് മാറ്റാനാണ് ആലോചന. ഓണറേറിയം 7000 രൂപയില്‍ നിന്ന് 8000 രൂപയാക്കി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രാപകല്‍ സമരം 265 ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരത്തെ സമരം അവസാനിപ്പിക്കുന്നത്. സെക്രട്ടറേറിയേറ്റിന് മുന്നിലെ സമരം നാളെ അവസാനിപ്പിക്കുമെന്ന് എം എ ബിന്ദു പറഞ്ഞു. ജില്ലകളിലെ സമര രീതി ആലോചിച്ച് നടപ്പാക്കും. ആശ സമരം തുടങ്ങിയതിന്റെ വാര്‍ഷിക ദിനമായ 2026 ഫെബ്രുവരി 10 Read More…

Kerala News

ആശ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങ്, ഇന്‍സന്റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി ഉയര്‍ത്തി. വിരമിക്കല്‍ ആനുകൂല്യത്തിലും വര്‍ധനവ് വരുത്തി. 20000 രൂപയായിരുന്ന വിരമിക്കല്‍ ആനുകൂല്യം 50000 രൂപയായാണ് ഉയര്‍ത്തിയത്. മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത് എന്ന് കേന്ദ്ര കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്രം നടപടികള്‍ വിശദീകരിച്ചത്. ആശ വര്‍ക്കര്‍മാരായി 10 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം Read More…

Kerala News

ആശാ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരയാത്ര തുടരും

തിരുവനന്തപുരം: വേതന വർദ്ധനവും പെന്‍ഷനും ഉൾപ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. സമരം 43-ാം ദിവസത്തിലേക്കെത്തിയപ്പോഴാണ് തീരുമാനം. ഇതിനൊപ്പം, മെയ് 5 മുതല്‍ ജൂണ്‍ 17 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ രാപകല്‍ സമരയാത്ര നടത്തുമെന്ന് സമരക്കാര്‍ അറിയിച്ചു. എല്ലാ ജില്ലകളിലും രണ്ട് സമരപന്തലുകള്‍ ഒരുക്കിയാണ് സമരയാത്രയ്ക്കുള്ള ഒരുക്കം. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തുക Read More…

Kerala News

62-ആം വയസ്സില്‍ വിരമിക്കല്‍ നിര്‍ദേശം മരവിപ്പിച്ചു; ആശാ വര്‍ക്കര്‍മാരുടെ ആവശ്യത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകരുടെ പ്രധാനമായ ഒരു ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ആശാ വര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കി നടത്തിയ 2022 മാര്‍ച്ച് 2ലെ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു. വേതന വര്‍ധനയും മറ്റു ആവശ്യങ്ങളും ഉന്നയിച്ച് തുടരുന്ന സമരം 69-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഈ തീരുമാനം. 62-ാം വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖക്കെതിരെ ആശവര്‍ക്കര്‍മാര്‍ ശക്തമായ പ്രതിഷേധം നടത്തുകയായിരുന്നു. ആരോഗ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് Read More…

Kerala News

ആശാ വർക്കർമാരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍; നാളെ വൈകീട്ട് ചര്‍ച്ച

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വർക്കർമാരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. നാളെ വൈകീട്ട് മൂന്നുമണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടക്കുമെന്ന് എന്‍എച്ച്എം ഓഫീസ് സമരക്കാരെ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചര്‍ച്ചാ ക്ഷണം. സമരക്കാരെ മൂന്നാം തവണയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്. 52-ാം ദിവസത്തിലേക്ക് കടന്ന സമരത്തിന് തീര്‍പ്പാകുമോ എന്ന പ്രതീക്ഷയിലാണ് ആശാ വർക്കർമാർ. സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ Read More…

Kerala News

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധന പരിഗണനയിലെന്ന് കേന്ദ്രം; നഡ്ഡയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ്

ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും അവരെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതിനും കേന്ദ്രസര്‍ക്കാര്‍ പരിഗണന നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. “കേരളം മുന്നോട്ടുവച്ച ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അദ്ദേഹം ശ്രദ്ധയോടെ കേട്ടു. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു,” എന്ന് വീണാ ജോര്‍ജ് പറഞ്ഞു. കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത മറ്റു വിഷയങ്ങള്‍: “കേരളത്തിന് Read More…

Kerala News Politics

ആശമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു: കെ.സുരേന്ദ്രൻ

ആശമാരോടുള്ള സർക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മനസാക്ഷിയുള്ളവർക്ക് ഈ സമരത്തിന് പിന്തുണനൽകാതിരിക്കാനാവില്ലെന്നും സെക്രട്ടറിയേറ്റ് നടയിൽ നടന്ന മുടിമുറിക്കൽ സമരത്തിന് പിന്തുണയുമായെത്തിയ അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സ്വത്വബോധത്തിന്റെ പ്രതീകമാണ് അവരുടെ മുടി. അത് മുറിക്കാൻ പോലും അവർ തയ്യാറായത് വേറെ മാർഗമില്ലാത്തത് കൊണ്ടാണ്. ധീരതയുടെ സമരമാണിത്. 50 ദിവസമായി തുടരുന്ന ഈ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിയുമില്ല. സർക്കാരിന്റെ ധൂർത്ത് മാത്രം ഒഴിവാക്കിയാൽ മതി ആശാവർക്കർമാരുടെ പ്രശ്നം പരിഹരിക്കാം. Read More…

Kerala News

ആശാവർക്കർമാരുടെ പ്രശ്നത്തിൽ അനുഭാവപൂർണ സമീപനം; ഗുജറാത്ത് ചെയ്ത പോലെ കേരളം ചെയ്യില്ല: ധനമന്ത്രി കെ. എൻ. ബാലഗോപാൽ

തിരുവനന്തപുരം: ആശാവർക്കർമാരുടെ പ്രശ്നത്തിൽ സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സമരക്കാരോട് ദേഷ്യമോ വിരോധമോ ഇല്ലെന്നും കേന്ദ്ര സർക്കാരിന്റെ ‘ആശ’ പദ്ധതിയിൽ ബജറ്റിൽ പറഞ്ഞതിനെക്കാൾ അധിക തുക അനുവദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. “വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞാൽ മാത്രം പോര, അത് ചെയ്യാനാകണം. സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം കൂട്ടാനാവില്ല,” മന്ത്രി പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾ സംസ്ഥാനത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ നിറവേറ്റാൻ കഴിയില്ലെന്നും ആശ വർക്കർമാരുടെ സമരത്തിന്‌ നേതൃത്വം നൽകുന്നവർ വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാൻ Read More…

Kerala News

ആശാ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കുന്നു; കൂട്ട ഉപവാസം ആരംഭിച്ചു

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കാനൊരുങ്ങി, സെക്രട്ടേറിയറ്റിന് മുന്നിലെ സമര കേന്ദ്രത്തില്‍ ഇന്ന് മുതല്‍ കൂട്ട ഉപവാസം ആരംഭിച്ചു. നേരത്തെ തന്നെ സംയുക്ത സമരസമിതിയിലൂടെ ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു. സമരപ്പന്തലിലെ ആശാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി വീടുകളിലും ഉപവാസമിരിക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. നിലവില്‍ മൂന്ന് പേര്‍ വീതം നിരാഹാരമിരിക്കുകയാണ്, അതേ സമയം, മറ്റ് സമരാനുകൂലികളും പിന്തുണയോടെ ഉപവാസത്തിലേര്‍പെടും. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്, ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് 43ാം ദിവസത്തിലേക്ക് പ്രവേശിച്ചു. അനിശ്ചിതകാല നിരാഹാര സമരത്തിന് Read More…

Kerala News

ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം ഇന്നുമുതല്‍; ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വീണാ ജോര്‍ജ് ഡല്‍ഹിയിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ ഇന്നു മുതൽ നിരാഹാര സമരം ആരംഭിക്കും. രാവിലെ 11 മണിക്ക് സമരം തുടങ്ങുമെന്ന് വർക്കർമാർ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നതോടെയാണ് സമരം കടുപ്പിക്കാനുള്ള തീരുമാനം. പ്രാഥമിക ഘട്ടത്തില്‍ മൂന്നു പേരാണ് നിരാഹാരം ഇരിക്കുക. അതേസമയം, ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങൾ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രത്തിന്റെ പദ്ധതിയിലുള്‍പ്പെടുന്ന Read More…