Kerala News

ഭക്തിഗാന മാധുര്യവുമായി കെ.എസ് ചിത്ര ; ഹൃദയത്തിലേറ്റുവാങ്ങി ഗുരുപവനപുരി

ഗുരുവായൂർ ഉത്സവം നാലാം ദിനത്തിൽ ശ്രീഗുരുവായൂരപ്പന് മുന്നിൽ ഭക്തിഗാന മാധുര്യവുമായി കെ.എസ്.ചിത്ര. ഭക്തി നിറവിൽ ഗാന സമർപ്പണം ഹൃദയത്തിലേറ്റുവാങ്ങി ഭക്തസഹസ്രങ്ങൾ. കൂടെ പാടിയും മനസിൽ മൂളിയും അവർ ഭക്ത്യാനന്ദ നിർവൃതി നേടി. ഗണപതി സ്തുതിയോടെ തുടങ്ങിയ ഗാനസന്ധ്യയിൽ കെ.എസ് ചിത്ര കൂടുതലും പാടിയത് കൃഷ്ണഭക്തിഗാനങ്ങളാണ്. പ്രശസ്ത സംഗീത സംവിധായകൻ ടി.എസ്.രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓർക്കസ്ട്ര ഒരുക്കിയത്. ഭക്തിഗാനമേള സമർപ്പണത്തിനെത്തിയ കെ.എസ് ചിത്രയെ ദേവസ്വം ആദരിച്ചു.ചെയർമാൻ ഡോ.വി.കെ.വിജയൻ നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ പൊന്നാടയണിയിച്ചു. Read More…

Kerala News

കെ എസ് ചിത്രയുടെ പേരിൽ വ്യാജ പ്രചാരണം: പൊലീസ് അന്വേഷണം തുടങ്ങി

പ്രശസ്ത ഗായിക കെ എസ് ചിത്രയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് വലിയ തോതിൽ പണം തട്ടിയെടുക്കാൻ ശ്രമം . സോഷ്യൽ മീഡിയയിലൂടെ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്നും ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാമെന്നുമുള്ള വ്യാജ വാഗ്ദാനങ്ങളുമായാണ് തട്ടിപ്പുകാർ രംഗത്തെത്തിയത്. ഈ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയ ചിത്ര, തന്റെ പേരിൽ പ്രവർത്തിക്കുന്ന അഞ്ചോളം വ്യാജ അക്കൗണ്ടുകൾ പൂട്ടിച്ചതായി അറിയിച്ചു. തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചിത്ര പൊലീസിനോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന അജ്ഞാത Read More…